വീടെന്ന സ്വപ്നം ബാക്കിയാക്കിയാണ് വർക്കല ഇടവ സ്വദേശി ശ്രീജേഷ് യാത്രയായി

0
768

കുവൈറ്റ് തീപിടുത്തത്തിൽ മരിച്ച തിരുവനന്തപുരം സ്വദേശികളായ അരുൺബാബുവിനും ശ്രീജേഷിനും കണ്ണീരിൽ കുതിർന്നയാത്രയയപ്പ് നൽകി ജന്മനാട്. വീടെന്ന സ്വപ്നം ബാക്കിയാക്കിയാണ് വർക്കല ഇടവ സ്വദേശി ശ്രീജേഷ് യാത്രയായത്. ഉറ്റവരുടെയും സുഹൃത്തുക്കളുടെയും നിലവിളി നാടിന് മറക്കാൻ പറ്റാത്തതായിരുന്നു.ആറു ദിവസം മുമ്പ് കുവൈറ്റിലേക്ക് പോയത്ഇടവ സ്വദേശി ശ്രീജേഷിന്റെ വിയോഗ
വാർത്ത നാടിനെ ഞെട്ടിച്ചിരുന്നു .നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് അഞ്ചുമണിയോടെ ഇലകമണിലെ സഹോദരിയുടെ വീട്ടിലേക്ക് ശ്രീജേഷിന്റെ
മൃതദേഹം എത്തിച്ചു. തുടർന്ന് അവിടെനിന്നും ഇടവ, പാറയിൽ, മൂടില്ലവിളയിലെ ശ്രീജേഷിന്റെ
കുടുംബ വീട്ടിൽ സംസ്കാരക ചടങ്ങുകൾ നടന്നു . സർക്കാർ പ്രതിനിധിയായി കളക്ടർ ജെറോമിക് ജോർജ്, സ്ഥലം എംഎൽഎ വി ജോയ് അസിസ്റ്റന്റ് കളക്ടർ സാക്ഷി മോഹൻ എന്നിവർ സംസ്കാര ചടങ്ങിൽ
സംബന്ധിച്ചു. സഹോദരി ഭർത്താവ് രാജേഷ് അന്ത്യകർമ്മങ്ങൾ ചെയ്തു.