കലക്ടറേറ്റ് ബോംബ് സ്ഫോടന കേസില്‍കുറ്റക്കാരെന്ന്
കണ്ടെത്തിയ മൂന്ന് പ്രതികളെയും ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു.നിരോധിത സംഘടനയായ ബേസ് മൂവ്മെന്‍റിന്‍റെ പ്രവർത്തകരായ തമിഴ്നാട് മധുര സ്വദേശികള്‍ അബ്ബാസ് അലി (31), ഷംസൂണ്‍ കരീംരാജ (33), ദാവൂദ് സുലൈമാൻ (27) എന്നിവരെയാണ് ശിക്ഷിച്ചത്. പ്രതികള്‍ 30,000 രൂപ വീതം പിഴയും അടക്കണം. ഐ.പി.സി 307, 324, 427, 120 ബി, സ്ഫോടക വസ്തു നിയമം, പൊതുമുതല്‍ നശീകരണ തടയല്‍ നിയമം, യു.എ.പി.എ 16ബി, 18, 20 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ മൂന്ന് പ്രതികളും ചെയ്തതായി കോടതി കണ്ടെത്തിയിരുന്നു. കേസില്‍ ഒരു പ്രതിയെ കോടതി കുറ്റമുക്തനാക്കിയിരുന്നു.2016 ജൂണ്‍ 15നായിരുന്നു കലക്ടറേറ്റ് വളപ്പിലുണ്ടായിരുന്ന തൊഴില്‍ വകുപ്പിന്റെ ഉപയോഗശൂന്യമായ ജീപ്പില്‍ പ്രതികള്‍ ബോംബ് വെച്ചത്