ആറ്റിങ്ങൽ: വാമനപുരം നദിയിൽ വീണു വിദ്യാർത്ഥി മരിച്ചു.ആറ്റിങ്ങൽ മാർക്കറ്റ് റോഡ് പൊയ്കയിൽ ചന്ദ്രഗീതം വീട്ടിൽ എൻ അനുവിന്റെ മകൻ ശിവനന്ദൻ എ.എ (10) ആറ്റിൽവീണ് മരിച്ചത്. അവനവഞ്ചേരി ഗവ: ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. നഗരൂർ വെള്ളം കൊള്ളി ശിവ കൃപയിൽ നിന്ന് അടുത്ത കാലത്താണ് ആറ്റിങ്ങൽ മാർക്കറ്റ് റോഡിൽ വാടക വീട്ടിൽ താമസമായത്. അയൽപക്കത്തകൂട്ടുകാരനായ വിവേക്മൊത്ത്(കുന്നുവാരം സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർഥി) ആറ്റിങ്ങൽഇടയാവണം ഭാഗത്ത് ആറ് കാണാൻ പോയതാണ്. ചെളിയിൽ മുങ്ങിയ ശിവനന്ദനെ കാണൊതെ വന്നതോടെ വിവേക് നിലവിളിക്കുകയായിരുന്നു. നാട്ടുകാർ ഫയർ ഫോഴ്സിൽ അറിയിക്കുകയും അവർ ശിവനന്ദനെ പുറത്തെടുക്കുകയായിരുന്നു മൃതദേഹം ചിറയിൻകീഴ് താലൂക്കാശുപത്രി മോർച്ചറിയിൽ.