ആന്‍ഡ്രോയിഡ് ഫോണുകളെ ലക്ഷ്യമിട്ട് പുതിയ മാല്‍വെയര്‍

മുന്നറിയിപ്പുമായി സിഇആര്‍ടി-ഇന്‍

ആന്‍ഡ്രോയിഡ് ഫോണുകളെ ബാധിക്കുന്ന മാല്‍വെയറുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടി-ഇന്‍). ഫോണുകളില്‍ നിന്ന് കോള്‍ റെക്കോര്‍ഡുകള്‍, കോണ്‍ടാക്റ്റുകള്‍, കോള്‍ ഹിസ്റ്ററി, ക്യാമറ എന്നിവ ഹാക്ക് ചെയ്യാനാകുന്ന ഡാം (Daam) എന്ന മാല്‍വെയര്‍ പ്രചരിക്കുന്നുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ മാല്‍വെയറിന് ആന്റിവൈറസുകളെ മറികടക്കാനാവുമെന്നും ഫോണില്‍ റാന്‍സംവെയര്‍ വിന്യസിക്കാനും ശേഷിയുണ്ടെന്നും സേര്‍ട്ട്-ഇന്‍ പറഞ്ഞു. സൈബറാക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി രൂപീകരിച്ച സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിഭാഗമാണ് ഇന്ത്യയുടെ സൈബര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം. തേഡ് പാര്‍ട്ടി വെബ്‌സൈറ്റുകളിലൂടേയും അപരിചിതമായ ഉറവിടങ്ങളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകളിലൂടേയുമാണ് ഈ മാല്‍വെയര്‍ പ്രചരിക്കുന്നത്.

ഫോണില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍, ഫോണിലെ സുരക്ഷാ പരിശോധനയെ മറികടക്കുകയാണ് ഇത് ആദ്യം ചെയ്യുക. ഇത് വിജയകരമായാല്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ തുടങ്ങും. ഫോണിലെ കോള്‍ റെക്കോര്‍ഡുകള്‍ ക്യാമറ, ഡൗണ്‍ലോഡും അപ്ലോഡും ചെയ്യുന്ന ഫയലുകള്‍ പാസ് വേഡുകള്‍ എന്നിവയെല്ലാം ഹാക്ക് ചെയ്യാന്‍ ഈ മാല്‍വെയറിന് സാധിക്കും. അഡ്വാന്‍സ്ഡ് എന്‍ക്രിപ്ഷന്‍ സ്റ്റാന്റേര്‍ഡ് എന്‍ക്രിപ്ഷന്‍ അല്‍ഗൊരിതം ഉപയോഗിച്ചാണ് ഇരയുടെ ഫോണിലെ ഫയലുകള്‍ ഈ മാല്‍വെയര്‍ കോഡ് ചെയ്യുന്നത്. മറ്റ് ഫയലുകള്‍ ഫോണില്‍ നിന്ന് നീക്കം ചെയ്യുകയും എന്‍ക്രിപ്റ്റ് ചെയ്ത ഫയലുകള്‍ മാത്രം നിലനിര്‍ത്തുകയും ചെയ്യും. ഇതോടെ .enc എന്ന് അവസാനിക്കുന്ന ഫയലുകളാണ് ഉണ്ടാവുക. ഒപ്പം readme_now.txt എന്ന പേരില്‍ പണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കുറിപ്പും ഉണ്ടാവും.

ഈ മാല്‍വെയറിനെ തടയാന്‍ ചില നിര്‍ദേശങ്ങളും ഏജന്‍സി നല്‍കിയിട്ടുണ്ട്.

സുരക്ഷിതമല്ലാത്ത വെബ്‌സൈറ്റുകളോ, ലിങ്കുകളോ സന്ദര്‍ശിക്കരുത്. പ്രത്യേകിച്ചും അപരിചിതമായ ഉറവിടങ്ങളില്‍ നിന്നുള്ള ഇമെയിലുകള്‍, എസ്എംഎസുകള്‍ എന്നിവയിലൂടെ ലഭിക്കുന്ന ലിങ്കുകള്‍.

ഫോണില്‍ ആന്റി വൈറസും ആന്റി സ്‌പൈ വെയര്‍ സോഫ്റ്റ് വെയറുകളും ഇന്‍സ്റ്റാള്‍ ചെയ്യുക.

വ്യാജ ഫോണ്‍ നമ്പറുകള്‍ തിരിച്ചറിയുക. എസ്എംഎസുകള്‍ വഴിയും ലിങ്കുകള്‍ പ്രചരിപ്പിച്ചേക്കാം.

ബാങ്കുകളും മറ്റും അയക്കുന്ന യഥാര്‍ത്ഥ എസ്എംഎസുകള്‍ക്കൊപ്പം ബാങ്കിന്റെ പേരിനെ പ്രതിനിധീകരിക്കുന്ന ചുരുക്കപ്പേരും ലോഗോയും ഉണ്ടാവാറുണ്ട്. ഫോണ്‍ നമ്പറുകളില്‍ നിന്ന് ഇത്തരം സന്ദേശം വരില്ല.

അതുപോലെ bitly’ , ‘tinyurl തുടങ്ങിയ സേവനങ്ങളിലൂടെ ദൈര്‍ഘ്യം കുറച്ച യുആര്‍എല്‍ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് രണ്ടാമതൊന്ന് ആലോചിക്കണം.

Latest

ചന്ദനമരച്ചോട്ടിൽ ഉമ്മൻചാണ്ടി സ്മൃതി.

ആറ്റിങ്ങൽ: ചന്ദനമരച്ചോട്ടിൽ ഉമ്മൻചാണ്ടി സ്മൃതി. പുഷ്പാർച്ചനയും വസ്ത്ര വിതരണവും ഓർമ്മ പുതുക്കലും...

ഗ്രാമ പഞ്ചായത്ത് അംഗവും മാതാവും മരിച്ച നിലയിൽ

കടയ്ക്കാവൂർ കേരളകൗമുദി മുൻ ലേഖകനും വക്കം ഗ്രാമ പഞ്ചായത്ത് അംഗവുമായ അരുണും...

നീന്തല്‍ പരിശീലനം നടത്തുന്ന കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു.

നീന്തല്‍ പരിശീലനം നടത്തുന്ന കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. കുശർകോട്...

പൊലീസ് ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടർ തൂങ്ങി മരിച്ച നിലയില്‍

പൊലീസ് ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടർ തൂങ്ങി മരിച്ച നിലയില്‍. ജെയ്സണ്‍ അലക്സ് ആണ്...

ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍

ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. അടിമലത്തുറയില്‍ വച്ചാണ് ഇവരെ...

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ 10 പേര്‍ക്ക് പരുക്ക്.

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌...

നാളെ സംസ്ഥാനത്ത് കെ എസ്‌ യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം:കെ എസ്‌ യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍...

പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലേക്ക് വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് അഭിമുഖം നടത്തുന്നു

പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലേക്ക് വിവിധ തസ്തികകളില്‍ താല്‍ക്കാലിക...

ചന്ദനമരച്ചോട്ടിൽ ഉമ്മൻചാണ്ടി സ്മൃതി.

ആറ്റിങ്ങൽ: ചന്ദനമരച്ചോട്ടിൽ ഉമ്മൻചാണ്ടി സ്മൃതി. പുഷ്പാർച്ചനയും വസ്ത്ര വിതരണവും ഓർമ്മ പുതുക്കലും ആയി ഒത്തുചേർന്നു തുടർന്ന് ഒന്നിച്ച് പ്രഭാത ഭക്ഷണം കഴിച്ച് പിരിഞ്ഞു. ...

കിഴക്കനേല എല്‍.പി. സ്കൂളില്‍ ഭക്ഷ്യവിഷബാധ

കിഴക്കനേല എല്‍.പി. സ്കൂളില്‍ ഭക്ഷ്യവിഷബാധ. 30 ഓളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സ്കൂളില്‍ ആരോഗ്യവിഭാഗം പരിശോധന നടത്തി.250 ഓളം വിദ്യാർത്ഥികള്‍ പഠിക്കുന്ന എല്‍.പി. സ്കൂളിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ബുധനാഴ്ച നല്‍കിയ ഫ്രൈഡ് റൈസും ചിക്കൻ...

കാലിക്കട്ടിലുള്ള ഒരു പ്രമുഖ സ്ഥാപനത്തിൽ Hospital Administration Faculty ഒഴിവുണ്ട്.

കാലിക്കട്ടിലുള്ള ഒരു പ്രമുഖ സ്ഥാപനത്തിൽ Hospital Administration Faculty ഒഴിവുണ്ട്. യോഗ്യത: Master of Hospital Administration (MHA) കുറഞ്ഞത് 1 വർഷം അധ്യാപന അനുഭവം ആകർഷകമായ ശമ്പളം കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8714602560
instagram default popup image round
Follow Me
502k 100k 3 month ago
Share
error: Content is protected !!