ദർബാർ മോഷൻ പോസ്റ്റർ പുറത്തിറക്കി, മാസും ക്ലാസും ആക്ഷനുമായി രജനികാന്ത്

0
269

സൂപ്പർ‌ സ്റ്റാർ‌ രജനികാന്ത് നായകനാകുന്ന എ.ആർ.മുരുകദോസ് ചിത്രം ദർബാറിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ലേഡി സൂപ്പർ സ്റ്റാർ നയൻതാര നായികയാകുന്ന ചിത്രത്തിൽ ആദിത്യ അരുണാചലം എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് രജനി എത്തുന്നത്.

മാസും ക്ലാസും ആക്ഷനും ഒന്നിക്കുന്ന മോഷൻ പോസ്റ്റർ തരംഗമായി കഴിഞ്ഞു. ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലെ മോഷൻ പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. കമലഹാസനാണ് ഫേസ്ബുക്കിലൂടെ ദർബാറിന്റെ തമിഴ് മോഷൻ പോസ്റ്റർ പുറത്തിറക്കിയത്. മലയാളത്തിൽ മോഹൻലാലും ഹിന്ദിയിൽ സൽമാൻ ഖാനും തെലുങ്കിൽ മഹേഷ് ബാബുവുമാണ് പുറത്തിറക്കിയത്.

27 വർഷങ്ങൾക്ക് ശേഷമാണ് രജനി പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 1992ൽ പുറത്തിറങ്ങിയ പാണ്ഡ്യൻ എന്ന സിനിമയിലാണ് രജനി അവസാനമായി പൊലീസ് വേഷമണിഞ്ഞത്. എസ്.പി. മുത്തുകുമരൻ സംവിധാനം ചെയ്ത ചിത്രത്തിൽ പാണ്ഡ്യൻ ഐ.പി.എസ് എന്നായിരുന്നു രജനിയുടെ കഥാപാത്രത്തിന്റെ പേര്.

LEAVE A REPLY

Please enter your comment!
Please enter your name here