അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ച് 5 മരണം

0
111

മലപ്പുറം: മലപ്പുറം ജില്ലയില്‍ മഞ്ചേരി ചെട്ടിയങ്ങാടിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ച് മരണം. ഓട്ടോയിലുണ്ടായിരുന്നവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവറും രണ്ട് യാത്രക്കാരിയും ഒരു കുട്ടിയും മരിച്ചു.

കര്‍ണാടകയില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. അഞ്ച് പേര്‍ക്ക് പരിക്കുകളുണ്ടെന്നാണ് വിവരം. ഒരാളുടെ നില ഗുരുതരമാണ്. മരിച്ചവരുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.