ആറ്റിങ്ങൽ : ദേശീയപാതയിൽ ആറ്റിങ്ങൽ പൂവൻപാറയിൽ വാഹനാപകടം. നിരവധി പേർക്ക് പരിക്ക്. അമിത വേഗതയിൽ എത്തിയ മാരുതി കാർ നിരവധി വാഹനങ്ങൾ ഇടിച്ചു. അഞ്ചോളം പേർക്ക് പരിക്ക്. ആറ്റിങ്ങൽ ഭാഗത്ത് നിന്നും കല്ലമ്പലം ഭാഗത്തേക്ക് അമിത വേഗതയിൽ എത്തിയ മാരുതി 800 കാർ നിയന്ത്രണം വിട്ട് ഒരു സർക്കാർ ബസ്സിൽ ഇടിക്കുകയും പിന്നീട് ബൈക്കുകളിൽ ഇടിക്കുകയായിരുന്നു.ഒരു സ്ത്രീ ഉൾപ്പെടെ അഞ്ചോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. പൂവൻപാറ പാലത്തിലായിരുന്നു അപകടം. ദേശീയപാതയിലെഗതാഗതം തടസ്സപ്പെട്ടു.