തേക്കട – പനവൂർ റോഡിലെ തേക്കട മുതൽ ചീരാണിക്കര വരെയുള്ള ഭാഗങ്ങളിൽ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ആഗസ്റ്റ് 15 മുതൽ ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ ഈ റോഡിൽ ഭാരവാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. ഇതുവഴി പോകുന്ന വാഹന ങ്ങൾ ചീരാണിക്കര – കറ്റ റോഡിലൂടെയോ, ചിറത്തലയ്ക്കൽ – മദപുരം റോഡിലൂടെയോ പോകേണ്ടതാണെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.