കുറ്റിപ്പുറം: കളിക്കുന്നതിനിടെ തൊട്ടിലിന്റെ കയർ കഴുത്തിൽ കുടുങ്ങി ആറ് വയസുകാരി മരിച്ചു. വയനാട് കുറ്റിപ്പുറം ബംഗ്ലാംകുന്ന് പരിയാരത്ത് ജാഫർ സിദ്ദീഖിന്റെയും ഷബ്നയുടെയും മകൾ ഹയ ഫാത്തിമ(6)യാണ് മരിച്ചത്. അനുജനെ കിടത്തുന്ന തൊട്ടിലിൽ കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ സ്കൂൾ വിട്ടു വീട്ടിൽ വന്ന ഹയ ഒരുവയസ്സുകാരനായ അനിയന്റെ തൊട്ടിലിന് അരികിൽ കളിക്കുകയായിരുന്നു. കട്ടിലിൽ നിന്നും ചാടുന്നതിനിടെ അബദ്ധത്തിൽ കയർ കഴുത്തിൽ കുടുങ്ങുകയായിരുന്നു. ഉടൻതന്നെ തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൂടാൽ മർക്കസ് ആൽബിർ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു.
സഹോദരങ്ങൾ: ഹിബാ സന, മുഹമ്മദ് മുസ്തഫ. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ. കബറടക്കം പോസ്റ്റ്മോർട്ടത്തിനുശേഷം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് കഴുത്തല്ലൂർ ജുമാമസ്ജിദ് കബറിസ്താനിൽ.