കൊച്ചി: ക്ഷേത്ര മൈതാനത്ത് നവകേരള സദസ് നടത്താനുള്ള അനുമതി നൽകിയുള്ള ദേവസ്വം ബോര്‍ഡിന്‍റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കൊല്ലത്തെ കടയ്ക്കല്‍ ദേവീ ക്ഷേത്രമൈതാനിയിലെ നവകേരള സദസ്സിന് അനുമതി നല്‍കിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിശ്വാസികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ക്ഷേത്രം പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കുമെന്ന ഹര്‍ജിക്കാരുടെ വാദം കോടതി ശരിവെക്കുകയായിരുന്നു. ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ക്ഷേത്രത്തോട് ചേർന്നാണ് നവ കേരള സദസിനുള്ള പന്തൽ ഒരുക്കിയതെന്ന് വാദത്തിനിടെ ചൂണ്ടിക്കാട്ടി. കുന്നത്തൂര്‍ മണ്ഡലത്തില്‍ തിങ്കളാഴ്ചയാണ് നവകേരള സദസ്. ഇതോടെ പുതിയൊരു വേദിയിലേക്ക് സര്‍ക്കാര്‍ പരിപാടി മാറ്റേണ്ടി വരും.