മലയാളി യുവതി കൂട്ട മാനഭംഗത്തിനിരയായ സംഭവത്തിൽ ബൈക്ക് ടാക്സി സേവന ദാതാക്കളായ ‘റാപിഡോ’ കമ്പനിക്കെതിരെ പൊലീസ് നടപടിയെടുക്കും. അറസ്റ്റിലായ പ്രതി ബിഹാർ സ്വദേശി ഷിഹാബുദ്ദീൻ റാപിഡോ ബൈക്ക് ടാക്സി ഡ്രൈവറാണെന്നതിനാൽ, ഇയാളുടെ പശ്ചാത്തലം അന്വേഷിക്കാതെ തൊഴിൽ നൽകിയതിനാണ് കമ്പനിക്കെതിരായ നടപടി.
പത്തുദിവസം മുമ്പ് റാപിഡോ കമ്പനി മാനേജ്മെന്റുമായി ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തിയിരുന്നതായും റൈഡർമാരുടെ പശ്ചാത്തലം പരിശോധിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തിയിരുന്നതായും സിറ്റി പൊലീസ് കമീഷണർ പ്രതാപ് റെഡ്ഡി പറഞ്ഞു. എന്നാൽ, ഇതിന് ഏതാനും ദിവസത്തിനുശേഷമാണ് നഗരത്തെ നടുക്കിയ കൂട്ടബലാത്സംഗം അരങ്ങേറിയത്. പ്രസ്തുത സംഭവത്തിന് ഏതാനും മാസംമുമ്പ് ബന്നാർഘട്ടയിൽ അയൽവാസിയെ മർദിച്ച കേസിൽ ഷിഹാബുദ്ദീൻ പ്രതിയായതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. അന്ന് ഇന്ത്യൻ ശിക്ഷാനിയമം 324, 341, 506 വകുപ്പുകൾ ചുമത്തി ഇയാൾക്കെതിരെ കേസെടുത്തിരുന്നു.
കഴിഞ്ഞയാഴ്ചയാണ് മലയാളി യുവതി പീഡനത്തിനിരയായത്. നഗരത്തിൽ ബി.ടി.എം ലേഔട്ടിൽ സുഹൃത്തിനെ സന്ദർശിച്ചശേഷം അർധരാത്രിയോടെ ഇലക്ട്രോണിക് സിറ്റിയിലെ മറ്റൊരു സുഹൃത്തിന്റെ അടുക്കലേക്ക് പോകവേയാണ് യുവതിയെ പ്രതി തന്റെ പെൺസുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചത്. പെൺകുട്ടി മദ്യപിച്ച് അർധ ബോധാവസ്ഥയിലായിരുന്നതിനാൽ പ്രതി ഈ സാഹചര്യം മുതലെടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
തലസ്ഥാനത്തിന്റെ മുഖം മിനുക്കാൻ റിങ്റോഡ് പദ്ധതിയും, വിഴിഞ്ഞം-നാവായിക്കുളം റിങ്റോഡ് പദ്ധതിയെക്കുറിച്ച് കൂടുതലറിയാം
https://www.facebook.com/varthatrivandrumonline/videos/716913406086020