Home Uncategorized പഴയകുന്നുമ്മൽ യുഡിഎഫ്, മുട്ടടയിൽ എൽഡിഎഫ്

പഴയകുന്നുമ്മൽ യുഡിഎഫ്, മുട്ടടയിൽ എൽഡിഎഫ്

0
പഴയകുന്നുമ്മൽ യുഡിഎഫ്, മുട്ടടയിൽ എൽഡിഎഫ്

സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ ചൊവ്വാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവന്നപ്പോൾ എൽ.ഡി.എഫും യു.ഡി.എഫും ഒമ്പത് വീതം വാർഡുകളിൽ വിജയിച്ചു. എൻ.ഡി.എ ഒരു സീറ്റിലും ജയിച്ചു. കണ്ണൂർ കോർപറേഷനിലെ പള്ളിപ്രം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥി എ. ഉമൈബ വിജയിച്ചു. തിരുവനന്തപുരം കോർപറേഷനിലെ മുട്ടട വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥി അജിത് രവീന്ദ്രൻ വിജയിച്ചു. കോട്ടയം പൂഞ്ഞാർ പഞ്ചായത്തിലെ പെരുന്നിലത്ത് ജനപക്ഷത്തിന്‍റെ സിറ്റിങ് സീറ്റ് എൽ.ഡി.എഫ് പിടിച്ചെടുത്തു. പത്തനംതിട്ട മൈലപ്ര 5–ാം വാർഡ് എൽ.ഡി.എഫിൽനിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. മറ്റ് വാർഡുകളിലെ ഫലം

തിരുവനന്തപുരം പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ കാനാറ വാർഡ് -യു.ഡി.എഫ് സ്ഥാനാർഥി അപർണ ടീച്ചർ വിജയിച്ചു.കൊല്ലം അഞ്ചൽ ഗ്രാമപഞ്ചായത്തിലെ തഴമേൽ വാർഡ് -എൽ.ഡി.എഫ് സ്ഥാനാർഥി ജി. സോമരാജൻ വിജയിച്ചു.പത്തനംതിട്ട മൈലപ്ര ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് -ജെസി വര്‍ഗീസ് (യു.ഡി.എഫ്) വിജയിച്ചു.കോട്ടയം മുനിസിപ്പൽ കൗൺസിലിലെ പുത്തൻതോട് വാർഡ് -യു.ഡി.എഫ് സ്ഥാനാർഥി സൂസൻ കെ സേവ്യർ വിജയിച്ചു.

error: Content is protected !!