സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുകയായിരുന്ന ഈ റോഡ് കോളനി കളത്തിൽ വീട്ടിൽ അപ്പു മകൻ മധു വയസ് 54 നെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പാലപ്പൂർ പൊറ്റവിള വീട്ടിൽ വിശ്വം ഭരൻ മകൻ രതീഷ് മുള്ളൻ (41) നെ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു.
26.11.2022 തീയതി രാത്രി 8.30 നാണ് കേസിനാസ്പദമായ സംഭവം. മധുവും സുഹൃത്തായ രതീഷും മറ്റ് രണ്ട് പേരു ചേർന്ന് ഈ റോഡ് കോളനിയിലുള്ള മധുവിൻ്റെ വീട്ടിൽ മദ്യപിച്ച് കൊണ്ട് ഇരിക്കവെ പ്പെട്ടന്നുണ്ടായ തർക്കത്തിൽ മധുവിനെ കുത്തി പരിക്കേൽപ്പിക്കുകയും വയറിൽ ആഴത്തിൽ മുറിവേറ്റ മധുവിനെ ഉപേക്ഷിച്ച് കടന്ന് കളയുകയും ചെയ്തു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മധുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.ശസ്ത്രക്രിയയ്ക്കു ശേഷം ആശുപത്രിയിൽ ചികിൽസയിലാണ് കുത്തേറ്റ മധു. തുടർന്ന് വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയത് അന്വേഷണം നടത്തുകയായിരുന്നു
പോലീസ് തിരയുന്നതറിഞ്ഞ് പ്രതിയായ രതീഷ് ഒളിവിൽ പോയി. സൈബർ സെല്ലിൻ്റെ സഹായത്തോടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പടികൂടിയത്. പിടിയിലായ രതീഷ് സുഹൃത്തിനെ അടിച്ച് കൊന്നതിന് വലിയതുറ പോലീസ് സ്റ്റേഷനിൽ കൊലപാതക കേസ് നിലവിലുണ്ട്. മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ P. ഹരിലാലിൻ്റെ നേതൃത്വത്തിൽ SI പ്രശാന്ത്.C.P SCP0 മാരായ രഞ്ജിത്ത്, ബിമൽ മിത്ര, അനിൽകുമാർ CPO രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വിഴിഞ്ഞത്തെ കലാപം ആർക്കുവേണ്ടി? സമരത്തിന്റെ പേരിലെ അക്രമങ്ങൾ
https://www.facebook.com/varthatrivandrumonline/videos/540715317536458