ആലപ്പുഴ: ആലപ്പുഴ ചെങ്ങന്നൂരിൽ ഭർത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി. പെരളശ്ശേരി അജയ് ഭവനിൽ രാധയാണ് ഭർത്താവിൻ്റെ കുത്തേറ്റ് മരിച്ചത്. ഭർത്താവ് ശിവൻകുട്ടിയെ ചെങ്ങന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. കറിക്കത്തി ഉപയോഗിച്ചാണ് ശിവൻകുട്ടി രാധയെ കുത്തിയത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.