ആറ്റിങ്ങൽ മാമം ദേശീയപാതയിൽ വാഹനാപകടം,ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ കണ്ടെയ്നർ ലോറി ഇടിച്ചാണ് അപകടം സംഭവിച്ചത്. യുവതി ഹെൽമറ്റ് ധരിച്ചിരുന്നുവെങ്കിലും കണ്ടെയ്നർ ലോറിയുടെ ചക്രങ്ങൾ തലയിലൂടെ കയറിയിറങ്ങി ആണ് മരണം സംഭവിച്ചത്. കൊല്ലം പൂയപ്പള്ളി സ്വദേശിയായ കൃപയാണ് മരണപ്പെട്ടത്.ഭർത്താവ് അഖിൽ ജിത്ത് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് വൈകുന്നേരം 3 മണിയോടുകൂടിയായിരുന്നു അപകടം സംഭവിച്ചത്
മരണപ്പെട്ട കൃപ മുകുന്ദൻ കൊല്ലം ബാർ അസോസിയേഷനിലെ അഭിഭാഷകയാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 21 നാണ് ഇരുവരുടെയും വിവാഹം നടന്നത്