ചിറയിൻകീഴ് വൻ ലഹരി മരുന്ന് വേട്ട.വിദ്യാർത്ഥി അടക്കം മൂന്ന്‌ പേര്‍ പിടിയില്‍.

ചിറയിൻകീഴ് മുടപുരം എന്‍ ഇ എസ്സ് ബ്ലോക്കില്‍ തിരുവനന്തപുരം റൂറല്‍ ഡാൻസാഫ് സംഘവും ചിറയിന്‍കീഴ്‌ പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ മാരക സിന്തറ്റിക് ലഹരി വസ്തു ആയ എം ഡി എം എ യും ആയി മൂന്ന് പേര്‍ പിടിയിലായി .127 ഗ്രാം എം ഡി എം എ ഇവരില്‍ നിന്നും പിടിച്ചെടുത്തു. വിപണിയില്‍ ലക്ഷങ്ങള്‍ വിലവരുന്ന ലഹരി വസ്തുക്കള്‍ ആണ്‌ ഇവരില്‍ നിന്നും പിടികൂടിയത്. ചിറയിന്‍കീഴ്‌ ശാര്‍ക്കര പുതുക്കരി ദൈവ കൃപയില്‍ അഗാറസ് (വയസ്സ് 28) , മുടപുരം ഡീസന്റ്മുക്ക് ചരുവിള വീട്ടില്‍ റയീസ്സ് (വയസ്സ് 18) എന്നിവരും ഒരു വിദ്യാര്‍ഥിയും ആണ്‌ പിടിയിലായത്. ബാംഗ്ലൂര്‍ നിന്നും രാസ ലഹരി വസ്തുക്കള്‍ എത്തിച്ച് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഉള്ളവരെ ഉപയോഗിച്ച് വില്‍പ്പന നടത്തുന്നതായി തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണന്‍ IPS ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്‌ ഇവര്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരീക്ഷണത്തില്‍ ആയിരുന്നു.

പിടിയിലായ അഗാറസിന് ചിറയിന്‍കീഴ്‌, കടയ്ക്കാവൂര്‍ സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട വ്യക്തി ആണ്. തിരുവനന്തപുരം സിറ്റിയിലെ വിവിധ ഫ്ലാറ്റുകളില്‍ വാടകക്ക് താമസിച്ചു ആണ് ഇയാള്‍ ലഹരി വ്യാപാരം നടത്തി വന്നിരുന്നത് .

ആറ്റിങ്ങല്‍ ഡിവൈഎസ്സ്പി എസ്സ്. മഞ്ജുലാല്‍ നാര്‍ക്കോട്ടിക്‌ ഡിവൈഎസ്സ്പി കെ. പ്രദീപ്, ചിറയിന്‍കീഴ്‌ പോലീസ് ഇന്‍സ്പെക്ടര്‍ വി എസ്സ് വിനീഷ് സബ്ബ് ഇന്‍സ്പെക്ടര്‍ ആര്‍. മനു ,എ.ഷജീർ എസ്സ് സി പി ഒ ഹാഷിം , വിഷ്ണു എന്നിവരും ഡാൻസാഫ് സംഘവും ആണ് പരിശോധനക്കും അറസ്റ്റിനും നേതൃത്വം നല്‍കിയത് .

Latest

മോഷ്ടിച്ച ബൈക്ക് ഉപേക്ഷിച്ചിട്ടും പൊലീസ് പൊക്കി

തിരുവനന്തപുരം: വർക്ക്ഷോപ്പിൽ നിന്നും ബൈക്ക് മോഷ്ടിച്ച പ്രതിയെ സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന്...

എം.ടി: ഓർമ്മമരം നട്ടു.

ജ്ഞാനപീഠ പുരസ്ക്കാരജേതാവ് എം.ടി.വാസുദേവൻ നായരുടെ ഓർമ്മക്കായി മാമം, തക്ഷശില ലൈബ്രറി ഓർമ്മ മരം...

ഇന്ന് പെട്രോൾ അടിക്കാൻ മറക്കണ്ട… നാളെ പെട്രോൾ പമ്പ് രാവിലെ അടച്ചിടും.

സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്ബുകളും തിങ്കളാഴ്ച രാവിലെ ആറു മുതല്‍ ഉച്ചയ്‌ക്ക്...

മടവൂരിൽ സ്കൂൾ ബസ് വിദ്യാർത്ഥിയുടെ തലയിലൂടെ കയറിയിറങ്ങി വിദ്യാർഥിനി മരണപ്പെട്ടു.

മടവൂരിൽ സ്കൂൾ ബസ് വിദ്യാർത്ഥിയുടെ തലയിലൂടെ കയറിയിറങ്ങി വിദ്യാർഥിനി മരണപ്പെട്ടു. മടവൂർ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!