വഴിമുടക്കികിടന്ന കൂറ്റൻ പൈപ്പുകള്‍ റോഡരികില്‍ നിന്നും മാറ്റാനുള്ള നടപടികള്‍ വാട്ടര്‍ അഥോറിറ്റി ആരംഭിച്ചു.കഴിഞ്ഞ ദിവസം രാത്രിയോടെ പൈപ്പുകള്‍ റോഡില്‍ നിന്നും മാറ്റാനുള്ള യന്ത്രം അറ്റകുറ്റപ്പണികല്‍ പൂര്‍ത്തിയാക്കി എത്തിച്ചു.
പൈപ്പുകള്‍ വലിച്ചു നീക്കാനുള്ള ഹൊറിസോണ്ടല്‍ ഡയറക്‌ട് ഡ്രില്ലിംഗ് മെഷീന്‍റെ മോട്ടോര്‍ തകരാറിലായതിനെത്തുടര്‍ന്നാണ് പണി പാതിവഴിയില്‍ നിലച്ചത്. മനുഷ്യാവകാശ കമ്മീഷനും ഹൈക്കോടതിയും വിഷയത്തില്‍ ഇടപെട്ടതോടെയാണ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയത്.
ദുരിതം വ്യക്തമാക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ സര്‍ക്കാര്‍തലത്തില്‍ കൃത്യമായ ഇടപെടലുകള്‍ ഉണ്ടായി.ഇതോടെയാണ് കാര്യങ്ങള്‍ വേഗത്തിലായത്. പൈപ്പുകള്‍ മണ്ണിനടിയിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.