ദില്ലി: ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍ വിവരങ്ങള്‍, വിലാസം അടക്കമുള്ളവ സൗജന്യമായി പുതുക്കാനുള്ള സമയ പരിധി നീട്ടി. 2024 മാര്‍ച്ച് 14 വരെ ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാം. ഡിസംബര്‍ 14 ആയിരുന്നു നേരത്തെ പറഞ്ഞിരുന്ന സമയ പരിധി. സമയ പരിധി അവസാനിക്കാറായതോടെ അക്ഷയ കേന്ദ്രങ്ങളിലും മറ്റും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. തിയ്യതി നീട്ടിയ സാഹചര്യത്തില്‍ തിരക്കു കൂട്ടേണ്ടതില്ല. സൗജന്യമായി ആധാര്‍ പുതുക്കാന്‍ കഴിയുക myAadhaar പോർട്ടൽ വഴി മാത്രമാണ്. ആധാർ കേന്ദ്രത്തിൽ എത്തി പുതുക്കാൻ 50 രൂപ ഫീസ് നല്‍കണം. പേര്, ജനന തിയ്യതി, വിലാസം മുതലായ വിവരങ്ങളാണ് ഓൺലൈൻ ആയി തിരുത്താൻ സാധിക്കുക. ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെങ്കിൽ ആധാർ കേന്ദ്രങ്ങളിൽ പോകണം. 10 വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം എന്നാണ് യുണീക്ക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റിയുടെ നിര്‍ദേശം. ആധാര്‍ പുതുക്കാനുള്ള അവസാന തിയ്യതി ആദ്യം ജൂണ്‍ 14 എന്നാണ് നിശ്ചയിച്ചിരുന്നത്. പിന്നീട് നീട്ടുകയായിരുന്നു.