തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. പ്രദേശവാസികളായ ഉമേഷ്, ഉദയകുമാര്‍ എന്നീ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് കെ സനില്‍ കുമാറാണ് വിധി പറയുക.പ്രതികള്‍ക്കെതിരെ കൊലപാതകം, കൂട്ട ബലാത്സംഗം, ലഹരി മരുന്ന് നല്കി ഉപദ്രവിക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് തെളിഞ്ഞിരിക്കുന്നത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെടും. എന്നാല്‍ പ്രായം പരിഗണിച്ച് ഇളവ് നല്‍കണമെന്നായിരിക്കും പ്രതിഭാഗത്തിന്റെ ആവശ്യം.
ആയൂര്‍വേദ ചികിത്സക്കായി കോവളത്ത് എത്തിയ വിദേശ വനിതയെ മയക്കുമരുന്ന് നല്കി പീഡിപ്പിച്ച് കൊലപെടുത്തുകയായിരുന്നു. 2018ലാണ് സഹോദരിയോടൊപ്പം കേരളത്തില്‍ ചികിത്സക്കെത്തിയ വിദേശ യുവതിയെ കൊലപ്പെടുത്തിയത്.
26ന്റെ നിറവിൽ പൂജ,താരസമ്പന്നമായി വാർഷിക ആഘോഷം
https://www.facebook.com/varthatrivandrumonline/videos/1182552315951347