വീട്ടിൽ അതിക്രമിച്ചു കയറിയ മൂന്നുപേർ ചേർന്ന് 42 വയസ്സുകാരിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കി. സിഗരറ്റ് കൊണ്ട് സ്വകാര്യഭാഗങ്ങളിൽ പൊള്ളിക്കുകയും കത്തികൊണ്ട് നെഞ്ചിലും കൈകളിലും മുറിവേൽപിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. വിവരം പുറത്തുപറഞ്ഞാൽ വിഡിയോ പ്രചരിപ്പിക്കുമെന്നു ഭീഷണി മുഴക്കുകയും ചെയ്തു.
എന്നാൽ, യുവതി സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവതി താമസിക്കുന്ന മേഖലയിൽ നിന്നുളളവരാണ് പ്രതികളെന്നും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നു പൊലീസ് അറിയിച്ചു. മുംബൈ കുർലയിൽ ആണ് സംഭവം.
26ന്റെ നിറവിൽ പൂജ,താരസമ്പന്നമായി വാർഷിക ആഘോഷം
https://www.facebook.com/varthatrivandrumonline/videos/1182552315951347