കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ് അന്വേഷിച്ച പൊലീസുകാര്‍ക്ക് പ്രശംസാപത്രം. കേസന്വേഷിച്ച ഡിജിപി മനോജ് എബ്രഹാം, ഐജി പി.പ്രകാശ്, അന്വേഷണ ഉദ്യോഗസ്ഥന്‍ ജെ.കെ ഡിനില്‍ എന്നിവര്‍ക്കാണ് പ്രശംസ. അന്വേഷണത്തിലെ 42 പൊലീസ് ഉദ്യോഗസ്ഥര്‍ക്കും എട്ട് സയന്റിഫിക് ഓഫീസേഴ്‌സിനും പ്രശംസാപത്രം ലഭിച്ചു.
ആയുര്‍വേദ ചികിത്സയ്ക്കായി തിരുവനന്തപുരം പോത്തന്‍കോടുള്ള ആശുപത്രിയിലെത്തിയ വിദേശ വനിതയെ 2018 മാര്‍ച്ച് 14നാണ് കാണാതാകുന്നത്. 36ാംദിനം യുവതിയുടെ അഴുകിയ മൃതദേഹം കോവളത്തുള്ള പൊന്തകാടില്‍ നിന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. സഹോദരിയുടെ ഡിഎന്‍എ പരിശോധനയിലാണ് മൃതദേഹം വിദേശ വനിതയുടേതാണെന്ന് സ്ഥിരീകരിച്ചത്. പിന്നീടാണ് പ്രദേശവാസികളായ ഉമേഷിനെയും, ഉദയകുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തത്.
കേരളത്തിലെ ഏറ്റവും വലിയ ആകാശപ്പാത കഴക്കൂട്ടം എലവേറ്റഡ് ഹൈവേ
https://www.facebook.com/varthatrivandrumonline/videos/1290966368353422