മന്ത്രിമാരുടെ പി എസിന്റെ നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ഗവർണർ നടത്തിയ ആരോപണങ്ങൾ വലിയ വാർത്തയായിരുന്നു. പേഴ്സണൽ സ്റ്റാഫിന് നൽകുന്ന ശമ്പളവും പെൻഷനുമൊക്കെ ചർച്ചയായി മാറിയിരുന്നു. എന്നാൽ ഇത്രെയേറെ വാദിച്ച ഗവർണറുടെ ഔദ്യോഗിക വസതിയിൽ ഉള്ള സൗകര്യങ്ങൾ എന്താണെന്ന് നോക്കാം.
ഗവർണറുടെ വസതിയായ രാജ്ഭവനിൽ ആകെ ജോലി ചെയ്യുന്നവരുടെ എണ്ണം 157.
ഗവർണറുടെ സെക്രട്ടറിയായി ഒരു IAS ഓഫീസർ. കൂടാത രണ്ട് എഡിസിമാർ, ഒരു കണ്ട്രോളർ. ഇവരാണ് രാജ്ഭവനിലെ ഉയർന്ന ഉദ്യോഗസ്ഥർ.
മറ്റ് ജീവനക്കാർ –
ഒരു ലക്ഷത്തിനു മുകളിൽ ശംബളം വാങ്ങുന്ന രണ്ട് ഡപ്യൂട്ടി സെക്രട്ടറിമാർ.
90000ത്തിനു മുകളിൽ ശംബളം വാങ്ങുന്ന രണ്ട് അണ്ടർ സെക്രട്ടറിമാർ. കൂടാതെ പ്രൈവറ്റ് സെക്രട്ടറി, പിആർഒ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി, പി.എ, അഡീഷണൽ പി.എ, സെക്ഷൻ ഓഫീസർ, ടൂർ സൂപ്രണ്ട്. അസിസ്റ്റൻ്റുമാർ – 12, ഓഫീസ് അറ്റൻഡൻ്റുമാർ – 22, ഗാർഡനർ – 12, ലാസ്കർ – 5 ,ടൈപ്പിസ്റ്റ് – 4 , വെയിറ്റർ – 2, ഹയർഗ്രേഡ് സെക്ഷൻ ഓഫീസർ, കോൺഫിഡൻഷ്യൽ അസിസ്റ്റൻ്റ്, മോട്ടോർ സൈക്കിൾ ഡെസ് പാച്ച് റൈഡർ, കുക്ക്, അലക്കുകാർ – 2, തയ്യൽക്കാരൻ, ബൈൻഡർ, ആശാരി എന്നിവരാണ് സ്ഥിരം ജീവനക്കാർ. ഡ്രൈവർ, ക്ലീനർ എന്നിവരുടെ എണ്ണം തിട്ടമില്ല. ഇവർക്കു പുറമെ വീട്ടുജോലികൾക്കായി 77 സ്ഥിരം ജീവനക്കാരും.
ഗവർണൻ്റെ ആരോഗ്യ സംരക്ഷണത്തിനായി ഒരു മെഡിക്കൽ ഓഫീസർ, രണ്ട് സ്റ്റാഫ് നഴ്സ്, ഒരു ഫാർമസിസ്റ്റ്, ഒരു നഴ്സിംഗ് അസിസ്റ്റൻ്റ്, രണ്ട് ഹോസ്പിറ്റൽ അറ്റൻഡൻ്റ് എന്നിവരെ ആരോഗ്യ വകുപ്പിൽ നിന്ന് ഡപ്യൂട്ടേഷനിൽ നിയമിച്ചിട്ടുണ്ട്.
ബജറ്റ് രേഖകൾ പ്രകാരം 10.83 കോടി രൂപയാണ് രാജ്ഭവനായി നീക്കിവച്ചിട്ടുള്ളത്. ഇതിൽ 8 കോടിയിലധികം ശംബളത്തിനാണ്. സ്ഥിരം ജീവനക്കാർക്ക് പുറമെ ജോലി ചെയ്യുന്ന നൂറോളം കരാർ. ജീവനക്കാരുടെ വേതനം ഇതിൽ ഉൾപ്പെടുന്നില്ല.
ഇവരുടെ നിയമനം പബ്ളിക് സർവ്വീസ് കമ്മീഷൻ മുഖേനയല്ല എന്ന് വ്യക്തം.അപ്പോൾ “പിൻവാതിൽ നിയമനം” എന്ന് വിളിക്കുന്നതിൽ തെറ്റില്ല.
റിപബ്ളിക് ദിനത്തിൽ കൊടി പൊക്കുക, നിയമസഭയിൽ സർക്കാർ എഴുതി നൽകുന്ന നയപ്രഖ്യാപന പ്രസംഗം വായിക്കുക, ചാൻസലർ പദവി വഹിക്കുക എന്നിവയാണ് ജോലികൾ ..
പോലീസ്, സെക്യൂരിറ്റി, പത്രങ്ങൾ – ആനുകാലികങ്ങൾ, ഫോൺ എന്നു വേണ്ട വെള്ളവും വെളിച്ചവും വരെ ഫ്രീ.
ഇത്തരത്തിൽ ഗവർണറുടെ വസതിയിൽ നിരവധി തസ്തികകളിൽ ഇതുപോലെ ലക്ഷങ്ങൾ ചിലവാക്കി പ്രവർത്തിക്കുമ്പോൾ ഗവർണറുടെ ആരോപണം എത്രത്തോളം ചർച്ചയാകുമെന്നത് കണ്ടറിയണം. സർക്കാരും ഗവർണറും വീണ്ടും നേർക്കുനേർ വരുമെന്നത് തീർച്ചയാണ്. ഈ സാഹചര്യത്തിൽ ആര് വാഴുമെന്നും ആര് വീഴുമെന്നും കണ്ടറിയാം.
ദ്രോണർക്കായി ‘ആന’ സംസാരിക്കുമ്പോൾ
https://www.facebook.com/varthatrivandrumonline/videos/462028265576672