ഇന്ത്യന്‍ ഓവര്‍സീസ് – ധനലക്ഷ്മി ബാങ്കുകള്‍ക്ക് ‘ഓസ്പിന്‍റെ’ ഡിജിറ്റല്‍ പ്ലാറ്റ് ഫോം

തിരുവനന്തപുരം: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്‍റെ (ഐഒബി) പ്രവര്‍ത്തനങ്ങള്‍ സുഗമവും കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന് ഓസ്പിന്‍ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ‘ഓസ്പിന്‍ഡോക്സ്’ പ്ലാറ്റ് ഫോം ഉപയോഗപ്പെടുത്തും. ഉപഭോക്തൃസേവനം ഉള്‍പ്പെടെയുള്ള ഐഒബിയുടെ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ ഈ പ്ലാറ്റ് ഫോമിന്‍റെ പിന്‍ബലത്തോടെ കരുത്താര്‍ജ്ജിപ്പിക്കുന്നതിനാണ് ടെക്നോപാര്‍ക്കിലെ സ്ഥാപനമായ ഓസ്പിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

ബാങ്കിംഗ് – ഭരണനിര്‍വ്വഹണ സംവിധാനങ്ങള്‍ അത്യാധുനികമാക്കുന്നതിന് ധനലക്ഷ്മി ബാങ്ക് ഓസ്പിനെ തെരഞ്ഞെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയിലും വിദേശത്തുമായി വിപുലമായ അടിത്തറയുള്ള ഓസ്പിന് ഐഒബിയില്‍ നിന്നും കരാര്‍ ലഭിച്ചത്.

ഓസ്പിന്‍റെ ബിസിനസ് പ്രോസസ് മാനേജ്മെന്‍റ് (ബിപിഎം) മോഡ്യൂളായ ‘ഓസ്പിന്‍ഡോക്സ്’ ഐഒബിയുടെ ആഭ്യന്തര പ്രവര്‍ത്തനങ്ങളും ഉപഭോക്തൃ ഇടപെടലുകളും സുതാര്യതയോടും കാര്യക്ഷമതയോടും കൂടി വളരെ കുറഞ്ഞ ടേണ്‍ എറൗണ്ട് ടൈമിനുള്ളില്‍ (ടിഎടി) പൂര്‍ത്തിയാക്കാന്‍ സഹായിക്കുമെന്ന് ഓസ്പിന്‍ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ പ്രസാദ് വര്‍ഗീസ് പറഞ്ഞു.

ധനകാര്യ സ്ഥാപനത്തിലെ എല്ലാ ബിസിനസ് പ്രക്രിയകളേയും ഈ പ്ലാറ്റ് ഫോമിലേക്ക് കൊണ്ടുവരാനാകും. ബാങ്കിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളും ഈ പ്ലാറ്റ് ഫോമില്‍ കേന്ദ്രീകരിക്കാന്‍ ഓസ്പിന്‍റെ ദേശീയ, അന്തര്‍ദേശീയ പ്രവര്‍ത്തന പരിചയമുള്ള ഗവേഷണ-വികസന സംഘത്തേയും ഉദ്യോഗസ്ഥരേയും നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സാങ്കേതിക പ്രതിവിധികള്‍ അതിവേഗം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിന് ‘ബില്‍ഡ് ഫാസ്റ്റ്, ലെസ്സ് കോഡ്, നോ കോഡ്’ മാതൃകയാണ് പിന്തുടരുന്നതെന്ന് ഓസ്പിന്‍ ഡയറക്ടറും ചീഫ് ടെക്നിക്കല്‍ ഓഫീസറുമായ കിഷോര്‍ കുമാര്‍ പറഞ്ഞു.

ചിട്ടപ്പെടുത്താവുന്ന തരത്തിലുള്ള സേവനാധിഷ്ഠിതമായ പുതുതലമുറ സോഫ്റ്റുവെയര്‍ ലഭ്യമാക്കുന്നതിനാണ് പ്രാമുഖ്യം നല്‍കുന്നത്. എല്ലാ ബിസിനസ് ആവശ്യകതകള്‍ക്കുമായി മികച്ച റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍, നിര്‍മ്മിതബുദ്ധി, മെഷീന്‍ ലേണിംഗ് എന്നിവ സംയോജിപ്പിച്ചാണ് പ്ലാറ്റ് ഫോം രൂപകല്‍പ്പന ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

2009ല്‍ ആരംഭിച്ച ഓസ്പിന്‍ ലോകമെമ്പാടുമുള്ള 80ല്‍ അധികം സംരംഭങ്ങള്‍ക്ക് ഏറ്റവും മികച്ച അത്യാധുനിക സാങ്കേതികവിദ്യാ പ്രതിവിധികള്‍ ലഭ്യമാക്കുന്നുണ്ട്. ബാങ്കിംഗ് – ധനകാര്യ സേവന- ഇന്‍ഷുറന്‍സ് (ബിഎഫ്എസ്ഐ) മേഖയിലെ ഇരുപതിലധികം ഉപഭോക്താക്കളുണ്ട്. പൊതു-സ്വകാര്യ-സഹകരണ ബാങ്കുകള്‍, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍, സംസ്ഥാന ഫണ്ടിംഗ് ബോര്‍ഡുകള്‍ തുടങ്ങിയവയും ഇവയില്‍ ഉള്‍പ്പെടുന്നു.

ഓപ്സിന്‍ ഇതിനോടകം ഇന്ത്യ, പശ്ചിമേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ ചുവടുറപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷം യൂറോപ്പിലേയും അമേരിക്കയിലേയും വിപണികളിലേക്കുകൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണെന്നും പ്രസാദ് വര്‍ഗീസ് അറിയിച്ചു.

സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഫയലുകള്‍ കൈകാര്യം ചെയ്യുന്ന ഡിജിറ്റല്‍ ഡോക്കുമെന്‍റ് ഫയലിംഗ് സിസ്റ്റം (ഡിഡിഎഫ്എസ്) ലഭ്യമാക്കിക്കൊണ്ട് സംസ്ഥാനത്തിന്‍റെ ഡിജിറ്റല്‍വത്ക്കരണ – സാങ്കേതിക മുന്നേറ്റത്തില്‍ ഓസ്പിന്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്.

ബിസിനസ് ഉപയോക്താക്കള്‍ക്ക് ഉള്ളടക്കത്തെ കേന്ദ്രീകൃതമായി നിയന്ത്രിക്കുന്നതിനും സങ്കീര്‍ണപ്രക്രിയകളെ യന്ത്രവല്‍ക്കരിക്കുന്നതിനും ഓസ്പിന്‍ഡോക്സ് കരുത്തേകും. കോഡുകള്‍ കുറച്ചുമാത്രമേയുള്ളൂ എന്ന സവിശേഷത മറ്റുള്ളവരുടെ പിന്തുണയില്ലാതെ കൈകാര്യം ചെയ്യേണ്ട ആപ്ലിക്കേഷനുകള്‍ വേഗത്തില്‍ രൂപപ്പെടുത്താനും നടപ്പിലാക്കാനും സഹായിക്കുന്നു. പങ്കാളികള്‍ക്കും ഉപഭോക്താക്കള്‍ക്കും പ്രവര്‍ത്തനപുരോഗതി തത്സമയം മനസ്സിലാക്കുന്നതിനും സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാകുന്നതിനും സാധിക്കും.

ഉള്ളടക്ക സേവനം, ഡോക്യുമെന്‍റ് മാനേജ്മെന്‍റ്, ബിസിനസ് പ്രോസസ് മാനേജ്മെന്‍റ്, റെക്കോര്‍ഡ്സ് മാനേജ്മെന്‍റ്, സര്‍ക്കാരിന്‍റേയും ബാങ്ക്, സംരംഭങ്ങള്‍ എന്നിവയുടേയും പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനുള്ള പ്രതിവിധികളുമാണ് ഓസ്പിന്‍ പ്രദാനം ചെയ്യുന്നത്. ഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ സാന്നിധ്യത്തിനു പുറമേ ഓസ്പിന് യുഎഇയിലും ഓഫീസുണ്ട്.
 

സാക്ഷാൽ പ്രണവ് പോലും പ്രണയിക്കും പ്രണവിന്റെ ഈ കഴിവിനെ

https://www.facebook.com/varthatrivandrumonline/videos/1343892696053300

 





Latest

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട് – ഇടിഞ്ഞാറില്‍ ആണ് കൊലപാതകം നടന്നത്.

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട്...

നവരാത്രി ഘോഷയാത്ര: ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

കേരളത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള നവരാത്രി വിഗ്രഹ...

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു.

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24...

തിരുവനന്തപുരത്ത് പതിനേഴ് കാരന് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ്...

ആറ്റിങ്ങലിൽ മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.

ആറ്റിങ്ങൽ:മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.ആറ്റിങ്ങൽ അവനവഞ്ചേരി...

വക്കം ഖാദറിൻറെ 82 മത് രക്തസാക്ഷിത്വ ദിനാചരണം വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു

ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ ധീര രക്തസാക്ഷി ഐഎൻഎ നേതൃ ഭടനായിരുന്ന...

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു.

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു. ചികിത്സാ പിഴവിനെ...

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി വെട്ടേല്‍ക്കുകയും ചെയ്തു.

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി...

ഷട്ടർ പൊളിച്ചു ബാങ്കിനുള്ളിൽ കയറി, പ്രതി പോലീസ് പിടിയിൽ.

നിലമേലിൽ സ്വകാര്യ ബാങ്കിൽ മോഷണശ്രമം നടത്തിയ പ്രതി പിടിയിൽ. നിലമേൽ...

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട് – ഇടിഞ്ഞാറില്‍ ആണ് കൊലപാതകം നടന്നത്.

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട് - ഇടിഞ്ഞാറില്‍ ആണ് കൊലപാതകം നടന്നത്.പാലോട് സ്വദേശി സന്ദീപാണ് പൊലീസിന്റെ പിടിയിലായത്. കുടുംബ പ്രശ്നത്തെ തുടര്‍ന്നായിരുന്നു അക്രമമെന്നാണ് പൊലീസ് പറയുന്നത്....

നവരാത്രി ഘോഷയാത്ര: ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

കേരളത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ഘോഷയാത്രയുടെ നോഡൽ ഓഫീസർ കൂടിയായ സബ് കളക്ടർ ആൽഫ്രഡ് ഒ.വി അറിയിച്ചു. ഘോഷയാത്രയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി...

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു.

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു.കിളിമാനൂർ പാപ്പാല വിദ്യാ ജ്യോതി സ്കൂലിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 22 വിദ്യാര്‍ത്ഥികളാണ് ബസില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ കുട്ടികളെ കടയ്ക്കല്‍...
error: Content is protected !!